Thursday, October 22News That Matters
Shadow

37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാളെ തുടക്കം

തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ (ശനി) കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാകും. ശനി മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിലെ മത്സരങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് 3 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവ്വഹിക്കും. കാലിക്കറ്റ് സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയാകും. ഡി.ഡി.ഇ സലാവുദ്ദീൻ പുല്ലത്ത് അധ്യക്ഷത വഹിക്കും. വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. 19-ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബാർ ഹാജി ഉദ്ഘാടനം ചെയ്യും. ആർ.ഡി.ഡി ജൂഡ് ലൂയിസ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3,000-ത്തോളം കായിക പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. മേളയ്ക്ക് മികച്ച കവറേജ് നൽകുന്ന അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾക്ക് മൂന്ന് വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സലാവുദ്ദീൻ പുല്ലത്ത്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഇ. ഷറഫുദ്ദീൻ, മീഡിയാ കമ്മിറ്റി ചെയർമാൻ മനോജ്കുമാർ, ആർ.ഡി.എസ് ജി. സെക്രട്ടറി പി. ജംഷീർ ബാബു, പി.കെ.എം ഹിബത്തുല്ല, എ. ശിവപ്രസാദ്, സ്പോർട്സ് കോ-ഓർഡിനേറ്റർ എസ്. സന്ദീപ്, സി.പി. മുഹമ്മദ് റിയാസ്, എ.എം. സിദ്ധാനന്ദൻ, കെ. പ്രജീഷ് (നാഷണൽ റഫറി), കെ. മുഹമ്മദ്‌ ഷാജഹാൻ, ഉണ്ണി അണ്ടിശ്ശേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL