
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി 12-നും 15-നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളെ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തി. ഇയാൾ ഉൾപ്പെട്ട പോക്സോ (POCSO) കേസിലെ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യവസായിക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്ന സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.2025 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യത്തിലുള്ളത് വീരമണിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനാവാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പോക്സോ കോടതി ഈ റിപ്പോർട്ട് തള്ളുകയും തുടരന്വേഷണത്തിന് കർശന നിർദ്ദേശം നൽകുകയുമായിരുന്നു.തുടർന്ന് വീരമണിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണ്ണായക തെളിവുകൾ ലഭിക്കുകയും പെൺകുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ കൂടുതൽ സ്ത്രീകൾ തങ്ങൾ പ്രായപൂർത്തിയാകാത്ത കാലത്ത് ഇയാളിൽ നിന്ന് പീഡനം നേരിട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പണവും സമ്മാനങ്ങളും ഭക്ഷണസാധനങ്ങളും നൽകി ആകർഷിച്ചും, വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തി പണം നൽകിയുമായിരുന്നു പീഡനം. സംഭവത്തിൽ തമിഴ്‌നാട് പോലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
