Monday, August 24News That Matters
Shadow

ഡോക്ടർ കുഞ്ഞഹമ്മദിന്റെ സ്മരണക്കായി വേങ്ങര പാലിയേറ്റീവിനു സൗജന്യമായി വാഹനം നൽകി മക്കൾ.

രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് ഡോക്ടർ കുഞ്ഞഹമ്മദിന്റെ സ്മരണക്കായി സൗജന്യമായി വാഹനം താക്കോൽ കൈമാറി മക്കൾ. മക്കളായ ഷമീല, ഡോ. ഷലൂബ്, മരുമക്കളായ അബ്ദുൽ നാസർ സഫറുള്ള, ഹാഫിസ് എന്നിവരിൽ നിന്നും പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ താക്കോൽ ഏറ്റുവാങ്ങി. തുടർന്ന് വാഹനത്തിന്റെ ആദ്യ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ്‌ മക്കൾ തന്നെ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ദേശീയ പതാക ഉയർത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ബഷീർ പുല്ലമ്പലവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വേങ്ങര വ്യാപാരി വ്യവസായി നേതാക്കളായ അബ്ദുൽ അസീസ് ഹാജി പക്കിയൻ, എം.കെ സൈനുദ്ധീൻ ഹാജി, മീരാൻ പി.പി, എഞ്ചിനീയർ അബ്ദുൽ നാസിർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി അഹമ്മദ് ബാവ ടി.കെ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു. ജമാൽ കാപ്പിൽ, മുഹമ്മദലി പൂവഞ്ചേരി, അഷ്‌റഫ്‌ പാലേരി, സലാം കെ, ഹംസ എ.കെ, മാളിയേക്കൽ മുഹമ്മദ്‌, നവാസ് ഷരീഫ് യു, റഫീഖ് പി.കെ, കുഞ്ഞാലി ടി.പി.സി, ഫസീല, സുമയ്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസ വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL