Monday, August 24News That Matters
Shadow

പ്രളയബാധിത വീടുകൾ വൃത്തിയാക്കാൻ ക്ലീനിങ് സാമഗ്രികളുടെ വിതരണം ചെയ്തു.

വേങ്ങര: കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ വേങ്ങര പഞ്ചായത്ത് പരിധിയിലെ വീടുകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലീനിങ് സാമഗ്രികൾ വിതരണം ചെയ്തു. വലിയോറ ജി.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. ​ശുചീകരണ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരായ വൈറ്റ് ഗാർഡ്, ട്രോമാകെയർ അംഗങ്ങൾക്കാണ് സാമഗ്രികൾ കൈമാറിയത്. പ്രളയദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.​ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ടി. മൊയ്തീൻ, വാർഡ് മെമ്പർമാരായ മുസ്തഫ പാക്കട, ചന്ദ്രമോഹനൻ, സക്കീന കരീം, സക്കീന ഷംസു, വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ, വലിയോറ ജി.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസ് എന്നിവർക്കൊപ്പം വൈറ്റ് ഗാർഡ്, ട്രോമാകെയർ അംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL