Monday, May 25News That Matters
Shadow

കോട്ടക്കലിൽ എം.ഡി.എം.എയുമായി വേങ്ങര സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടക്കൽ: വിൽപ്പനയ്ക്കായി എത്തിച്ച 89 ഗ്രാം എം.ഡി.എം.എയുമായി കോട്ടക്കലിൽ മൂന്ന് യുവാക്കൾ ഡാൻസഫ് സംഘത്തിന്റെ പിടിയിലായി. വേങ്ങര ഊരകം പുത്തൻപീടിക സ്വദേശി കോഴിക്കരമാട്ടിൽ ഉസ്മാൻ (28), മൊറയൂർ കൊളൊറുടുവിൽ ഫിറോസ് (38), വേങ്ങര ചേറൂർ തച്ചരുപടിക്കൽ അഷറഫ് (37) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ ജസീർ, രജിത്ത് എന്നിവരടങ്ങിയ ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു.

MTN News
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL