Monday, May 25News That Matters
Shadow

തിരൂരങ്ങാടിയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു.

തിരൂരങ്ങാടി: കാരയിൽ, ശാന്തിനഗർ 2 താപ്പി റോഡ് മേഖലകളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് ഉടൻ പരിഹാരമാകും. കേരള ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർക്കും നൽകിയ പരാതിയെത്തുടർന്ന്, പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി അസിസ്റ്റന്റ് എൻജിനീയർ മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കേരള ഡെവലപ്‌മെന്റ് ഫോറം സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അസീസ് കടലുണ്ടി, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നത്. ‘ധൃതി’ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഇതിനൊപ്പം വടക്കേ മമ്പുറം കാഞ്ഞിരത്തോട് നിവാസികൾ വർഷങ്ങളായി നേരിടുന്ന വോൾട്ടേജ് കുറവ് പരിഹരിക്കാനായി പ്രസ്തുത മേഖലയിലേക്ക് ത്രീ ഫേസ് കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിക്കും എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL