Wednesday, April 29News That Matters
Shadow

മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് – ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL