Tuesday, April 21News That Matters
Shadow

എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

കോട്ടക്കൽ: എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുതുപറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. ജംഷീറിന്റെ തന്നെ മകനായ ഹാഫിസ് (12) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പുതുപറമ്പ് കടലുണ്ടി പുഴയിലായിരുന്നു ദാരുണമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ രണ്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുഴയിൽ നിന്ന് കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികളും പുഴയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ മസ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. ഹാഫിസിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL