Thursday, September 18News That Matters
Shadow

പകര്‍ച്ചവ്യാധി നിയന്ത്രണം :നടപടികള്‍ കര്‍ശനമാക്കും – ഡിഎംഒ

പകര്‍ച്ചവ്യാധി വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളും മാലിന്യ കേന്ദ്രങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ കാരണക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.ആര്‍.രേണുക അറിയിച്ചു. രോഗ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും. കൊതുക്, ജലജന്യ രോഗങ്ങളുടെ പ്രതിരോധവും മേല്‍നോട്ടവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. മലപ്പുറം സൂര്യ റിജന്‍സി ഹാളില്‍ നടത്തിയ പരിശീലനം ഡി എം ഒ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. സി.സുബിന്‍ അധ്യക്ഷനായി. കേരള വാട്ടര്‍ അതോറിറ്റി സീനിയര്‍ കെമിസ്റ്റ് ആന്റ് ക്വാളിറ്റി മാനേജര്‍ സജീഷ്, പൊതുജനാരോഗ്യ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ഷിബുലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെപി സാദിഖ് അലി ബയോളജിസ്റ്റ് വി.വി. ദിനേശ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം.ഫസല്‍ , ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ഷാഹുല്‍ അമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL