Wednesday, September 17News That Matters
Shadow

കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി.

കൊ​ച്ചി: കൂ​രി​യാ​ട് പ​ണി​ന​ട​ന്നു ​വ​രു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി. റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ന​ട​പ​ടി. റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നും എ​ൻ.​എ​ച്ച്.​എ.​ഐ അ​റി​യി​ച്ചു. വി​ഷ​യം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മ​ല​പ്പു​റം: കൂ​രി​യാ​ട്ട് ദേ​ശീ​യ​പാ​ത 66 ഇ​ടി​ഞ്ഞു താ​ഴ്ന്നു​ണ്ടാ​യ അ​പ​ക​ടം പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ളാ​രാ​യും. റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL