Thursday, September 18News That Matters
Shadow

പാലാണി: എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളുടെ രണ്ടാം ഘട്ടം ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ അധികാരികളേ ;നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നടന്നിരുന്നു. ഇതിനെ പിന്തുടർന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളിലെ ശരികളെ കൂടി മുന്നോട്ട് വെക്കുകയാണ് എസ് എസ് എഫ്.

ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും കേരള കണക്ട് ഗ്രാമയാത്ര എന്ന പേരിൽ സംസ്ഥാന നേതാക്കളുടെ സന്ദർശനം നടന്നു വരുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഇരിങ്ങല്ലൂർ സെക്ടറിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ ഉവൈസ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ പടിക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാബിർ സ്വിദ്ധീഖി, വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉനൈസ് അഹ്സനി, സെക്ടർ പ്രസിഡന്റ്‌ മുജീബ് സഖാഫി എന്നിവർ പരിപാടി നിയന്ത്രിച്ചു. സെക്ടറിലെ 11 യൂണിറ്റുകളിൽ നിന്ന് പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. ഇർഫാൻ പാലാണി സ്വാഗതവും സജീർ കവല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL