വേങ്ങര ഗ്രാമപഞ്ചായത്ത് , വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ നന്ദിയും പറഞ്ഞു.
