ഊരകം പഞ്ചായത്തിലെ കുറ്റാളൂർ മുതൽ സിനിമ ഹാൾ ജംഗ്ഷൻ വരെ റോഡിന് ഇരുവശവും അനധികൃത കച്ചവടക്കാർ കയ്യടക്കുന്ന അവസ്ഥയാണ്, മിക്കവാറും ദിവസങ്ങളിലും കാണുന്നത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഊരകം ഗ്രാമപഞ്ചായത്തിൽ നൽകിയിരുന്നെങ്കിലും ശാശ്വത പരിഹാരം കാണുന്നില്ല. ഗതാഗതം സ്തംഭിക്കുന്നതിന് പുറമേ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും വലിച്ചെറിയുന്നതും പതിവാണ്. പഴകിയതും വിൽപ്പനയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ അടക്കം ഇവിടെ വിൽക്കുന്നത് നിത്യ സംഭവമാണ്. അതിനാൽ തന്നെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയും കച്ചവടക്കാരുടെയും കാൽനടയാത്രക്കാരുടെയും ക്ഷേമവും ഗതാഗതസൗകര്യവും കണക്കിലെടുത്ത് തെരുവിലെ കച്ചവടങ്ങൾ പൂർണമായും നിരോധിക്കാനും, നിരോധിച്ച തീരുമാനം രേഖപ്പെടുത്തി ബോർഡുകൾ സ്ഥാപിക്കാനും നിരോധനം ലംഘിക്കുന്ന വാഹനങ്ങൾ അടക്കം പിടിച്ചെടുത്ത് പിഴ ചുമത്താനും പഞ്ചായത്ത് മുൻകൈയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ഇനിയും ഈ കാര്യങ്ങളിൽ അലംഭാവം കാണിക്കുന്ന പക്ഷം പൊതുജനങ്ങളുമായി സഹകരിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ അനിശ്ചിതകാല സമരങ്ങളടക്കം തീരുമാനിച്ചിട്ടുണ്ട് എന്ന് ഇതുവഴി പഞ്ചായത്ത് അധികൃതരെ അറിയിക്കുന്നു. കേരള വ്യാപാരി വ്യവസായി സമിതി ഊരകം വേങ്ങര യൂണിറ്റ് നിവേദനം സമർപ്പിച്ചു ഏരിയ ജനറൽ സെക്രട്ടറി എ അബ്ദുല്ലത്തീഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ഉമ്മർ കണ്ണേത്
യൂണിറ്റ് പ്രസിഡണ്ട് നിസാമുദ്ദീൻ ഏപി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com