Sunday, September 20News That Matters
Shadow

Month: September 2026

വാളക്കുട സ്വദേശി പുളിക്കൽ മുഹമ്മദലി മരണപ്പെട്ടു

വാളക്കുട സ്വദേശി പുളിക്കൽ മുഹമ്മദലി മരണപ്പെട്ടു

MARANAM
കണ്ണമംഗലം: വാളക്കുട സ്വദേശി പുളിക്കൽ ബാവ ഹാജി എന്നവരുടെ മകൻ മുഹമ്മദലി എന്നവർ മരണപ്പെട്ടു. ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചെങ്ങാനി ജുമാമസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
വേങ്ങര KPCC സംസ്കാര സാഹിതി കമ്മിറ്റി നിലവിൽ വന്നു

വേങ്ങര KPCC സംസ്കാര സാഹിതി കമ്മിറ്റി നിലവിൽ വന്നു

VENGARA
വേങ്ങര: കെ.പി.സി.സി സംസ്കാര സാഹിതി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വേങ്ങര ഇന്ദിരാജി ഭവനിൽ നടന്ന രൂപീകരണ കൺവൻഷൻ ഡി.സി.സി അംഗം എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് 19 അംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി പി.കെ. അബ്ദുൾ റഹീം കുഴിപ്പുറത്തിനെയും കൺവീനറായി കെ. ഗംഗാധരനെയും യോഗം തെരഞ്ഞെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. സിദ്ദീഖ്, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് അംഗങ്ങളായ വി.ഡി. മൊയ്തീൻ, കെ.വി. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.കെ. മൂസക്കുട്ടി, എം.പി. വേലായുധൻ മാസ്റ്റർ, കെ. കുഞ്ഞിമൊയ്തീൻ, ദിലീപ് കൊളക്കാട്ടിൽ, സൈഫു ആസാദ്, രാജൻ കണ്ണമംഗലം, നൗഷാദ് ചോലക്കൻ, സുബ്രു പാണ്ടികശാല, അബ്ദുൾ റഷീദ് കെ.പി., സുബ്രഹ്മണ്യൻ കണ്ണമംഗലം, ഇ.വി. കുഞ്ഞാപ്പു,...
ടി.വി ഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.

ടി.വി ഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.

MARANAM
വലിയോറ: പാണ്ടികശാലയിലെ പരേതനായ എട്ടുവീട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ടി.വി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി. വേങ്ങര എസ്.എസ് റോഡിലെ പരേതനായ ടി.വി മുഹമ്മദ് ഹാജിയുടെ ഇളയ സഹോദരിയാണ്.​മകൻ: ഇ.വി അബ്ദുൽ അസീസ് (കുഞ്ഞാപ്പു).​മയ്യത്ത് നിസ്കാരം ഇന്ന് (ബുധൻ) രാവിലെ 11.30-ന് കക്കാട് ജുമാ മസ്ജിദിൽ നടക്കും.
പുകയില ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

പുകയില ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

MALAPPURAM
ആരോഗ്യ -പോലീസ് -എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളിലെ കടകള്‍ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. നിരോധിത പ്രദേശങ്ങളില്‍ വില്പന നടത്തിയ സിഗരറ്റ്, ബീഡി, മറ്റ് പാന്‍ ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോജ് വി.ബി , ജെ.എച്ച്.ഐ. മാരായ ദേവാനന്ദ് കെ.സി., ജിഷ്ണു കെ. എക്‌സൈസ് ഉദ്യോഗസ്ഥനായ ഹാഷിര്‍, സബ്ഇന്‍സ്‌പെക്ടര്‍ സുഭാഷ് എസ്, സി.പി.ഒ. രതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി തിരൂർ പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉടമകൾക്ക് തിരികെ നൽകി തിരൂർ പോലീസ്

tirur
തിരൂർ: മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി തിരൂർ പോലീസ്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DOT) കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴിയാണ് ഫോണുകളെല്ലാം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം മാത്രം പത്തിലധികം ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തി ഉടമകൾക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞദിവസം ഉടമസ്ഥർക്ക് കൈമാറിയവയിൽ മൂന്നുവർഷം മുൻപ് നഷ്ടപ്പെട്ട ഫോണും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പി.ആർ.ഒ കൂടിയായ സബ് ഇൻസ്പെക്ടർ മധു, നസീർ തിരൂർക്കാട്, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകുന്നതിന് നേതൃത്വം നൽകിയത്. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സുരക്ഷിതമായി തിരി...
അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മൂന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മൂന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

GULF NEWS
മൂന്നിയൂർ: അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മൂന്നിയൂർ സ്വദേശി സൗദി അറേബ്യയിലെ ജിസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ ഹൗസ്) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരിച്ചത്. ജിസാനിലെ ദർബിനടുത്ത ഹറൈളയിൽ ബഖാല ജീവനക്കാരനായിരുന്നു. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം പൂർത്തിയാക്കിയ അബ്ദുസ്സലാം അടുത്തയാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിലവിൽ മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്കായി സഹോദരീ ഭർത...
കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു

കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു

MARANAM
അരീക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച്‌ രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. മൂവായിരത്തോളം പാട്ടുകള്‍ക്ക് ഈണമിട്ടിട്ടുള്ള അബൂബക്കർ, കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപ് വരെയും പുതിയ ഗാനങ്ങളുടെ ചിട്ടപ്പെടുത്തലിൽ സജീവമായിരുന്നു. കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അദ്ദേഹം മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്നു. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ സഹപാഠിയാണ്. ഭാര്യ: കെ.വി സുബൈദ.മക്കള്‍: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന.മരുമക്കള്‍: സലാം അസീസ്, അസീസ്...

MTN NEWS CHANNEL