വേങ്ങര:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും വേങ്ങര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 406 പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര, പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ-ഊരകം അർഹരായി. എഫ്.സി വാളക്കുളം-തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ് പുത്തനാറക്കൽ- പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രാഹിം മെമ്പർ അസീസ് പറങ്ങോടത്ത്, രാധാ രമേശ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ അഷ്‌റഫ്, പാണ്ടിക്കടവത്ത് അബു താഹിർ, എം.കെ ഷറഫുദ്ദീൻ, എൻ.ടി ഷിബു, ഇബ്രാഹിംകുട്ടി ഉദ്യോഗസ്ഥരായ അനീഷ്, ഷിബു വിൽസൺ, പ്രശാന്ത്, സുരേഷ്,ബ്ലോക്ക് യൂത്ത് കോർഡിനേറ്റർമാരായ കെ.കെ അബൂബക്കർ, ആയിഷ പി.കെ എന്നിവർ സംസാരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com