Wednesday, September 17News That Matters
Shadow

സ്വന്തത്തോടൊപ്പം കുടുംബത്തെയും നരകശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുക – ഡോ. നഹാസ് മാള

ഭൂമിയിൽ കുടുംബത്തെയും ബന്ധുക്കളെയും ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ, പരലോകത്തു സ്വന്തം മാതാപിതാക്കളിൽ നിന്നും ഓടി ഒളിക്കുന്ന മക്കളെയും സഹോദരങ്ങളെയും ഉണ്ടാക്കരുതെന്നും, സ്വന്തത്തെ നരക ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അതേ തീവ്രതയോടെ ഇണയെയും മക്കളെയും കൂടി നരകത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കണമെന്നും യുവ പണ്ഡിതനും വാഗ്മിയുമായ ഡോ. നഹാസ് മാള. വേങ്ങര ഓപ്പൺ ഫോറം സംഘടിപ്പിച്ച മാസാന്ത ഖുർആൻ ടോക്കിൽ “ഖൂ അൻഫുസക്കും വഅഹ്ലീക്കും നാറാ” എന്ന ഖുർആൻ വാക്യം ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ കൂടിയായ അദ്ദേഹം. വിശുദ്ധ ഖുർആന്റെ നിയമ നിർദേശങ്ങൾ അനുസരിച്ചു ജീവിതം ശുദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽ സലാം മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു. സുലൈമാൻ ഉമ്മത്തൂർ സ്വാഗതം പറഞ്ഞു. മുഹമ്മദ് അലി ചാലിൽ, അഷ്‌റഫ്‌ പാലേരി, അലവി എം. പി , തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL