വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൽഎ, മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ജില്ല കലക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. 2022 ന് ശേഷം റിട്ടയർ ചെയ്തവർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, വേങ്ങരയിൽ നിലവിൽ വരുന്ന മിനി സിവിൽ സ്റ്റേഷനിൽ വേങ്ങര സബ് ട്രഷറി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (എംഎൽഎ ) മുഖേന മുഖ്യമന്ത്രി , ധനകാര്യ മന്ത്രി എന്നിവർക്ക് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കെ കെ , എൻ മുഹമ്മദ് കുട്ടി ഹാജി, പി ടി മൊയ്തീൻകുട്ടി മാസ്റ്റർ , സി കെ അഹമ്മദ് കുട്ടി , യു ഹമീദലി , പി കെ അൻവറുദ്ധീൻ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com