വേങ്ങര : വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെയും എം എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റയുടെയും നേതൃതത്തിൽ വേങ്ങര മണ്ഡലത്തിലെ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് നൽകിയ സ്വീകരണം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം എം എസ് എഫ് പ്രസിഡന്റ് എൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്ലു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, ജില്ല യൂത്ത് ലീഗ് പ്രസിഡന്റ്ശരീഫ് കുറ്റൂർ, സംസ്ഥാന എം എസ് എഫ് സെക്രട്ടറി പി എ ജവാദ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഇ കെ മുഹമ്മദ് അലി, ഹർഷൽ ചാക്കീരി, കെ ടി സമദ്, എൻ ഉബൈദ് മാസ്റ്റർ, ഹുസൈൻ ഊരകം, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷംസു പുള്ളാട്ട്, ഭാരവാഹികളായ ഹനീഫ, നൗഫൽ മമ്പീതി, മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി സൽമാൻ കടമ്പോട്ട്, ട്രെഷറർ ആമിർ മാട്ടിൽ, ഭാരവാഹികളായ ആബിദ് കൂന്തല, റാഫി കെ പി, ആഷിക് കാവുങ്ങൽ, ഹാഫിസ് പറപ്പൂർ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
