ഊരകം മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിനിമാ ഹാൾ ജംഗ്ഷൻ പരിസരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞയും ഇന്ദിരാജി അനുസ്മരണവും നടത്തി. വാർഡ് പ്രസിഡണ്ട് ഉണ്ണി തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ഊരകം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എൻടി സക്കീർ, യൂണിയൻ ജില്ലാ സെക്രട്ടറി കെപി സക്കീർ, മുഹമ്മദലി എന്ന ബാവ, പി രാമരാജ് , ഹരിദാസൻ യു, നീറ്റിക്കൽ റഷീദ്, എ അയ്യപ്പൻ, തുടങ്ങിയവർ സംസാരിച്ചു. സഹൽ എം ടി സ്വാഗതവും, നാരായണൻ എൻ ടി നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com