വോയിസ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ചെമ്പൻ അബ്ദു ബാവയെയും KK സജീഷിനെയും ആദരിച്ചു
വേങ്ങര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന കുറ്റൂർ പ്രാദേശത്തെ മുഴുവൻ രണ്ടു ദിവസത്തോളം പരിഭ്രാന്തിയിലായ്ത്തിയ പേവിഷബാധ ഏറ്റ നായയെ സാഹസിക മായി കീഴ് പെടുത്തി കുറ്റൂർ പ്രദേശത്തിന്റെ സമാധാനം വീണ്ടെടുത്തു തന്ന ചെമ്പൻ അബ്ദു ബാവയെയും. ISRO വിജയകരമായി നടത്തിയ SSLV-D3/EOS-08 എന്ന റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായി കുറ്റൂർ പ്രദേശത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ KK സജീഷിനെയും കുറ്റൂർ പ്രദേശത്തെ പ്രധാനപ്പെട്ട വാട്സാപ്പ് കൂട്ടായ്മകളിൽ ഒന്നായ വോയ്‌സ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിക്കൽ ചടങ്ങ് സഘടിപ്പിച്ചു.
വോയിസ് ഓഫ് താഴെങ്ങാടി അഡ്മിൻ പാനൽ അംഗം അസ്ബുദീൻ PK ആദ്യക്ഷത വഹിച്ച പരിപാടിയിൽ വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ CM. അസീസ് ഉൽഘടനം നിർവഹിച്ചു. CM. പ്രഭാഗരൻ സ്വാഗതം പറഞ്ഞു. PH ഫൈസൽ, CM കൃഷ്ണൻ കുട്ടി എന്നിവർ ആശംസയും രതീഷ് VT നന്ദിയും നിർവഹിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com