യുകെ മൊയ്തീൻകുട്ടി മാസ്റ്ററെ പെൻഷനേഴ്സ് ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. എൺപത്തിരണ്ടിൻ്റെ നിറവിൽ എത്തി നിൽക്കുന്ന യു.കെ മൊയ്തീൻ കുട്ടി മാസ്റ്റർ 1970-ൽ ഒളവട്ടൂർ എത്തിംഖാന സ്കൂളിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഊരകം പഞ്ചായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം തന്നെ 1976 നെല്ലിപ്പറമ്പിൽ തുടങ്ങിവച്ച യുപി സ്കൂളിലേക്ക് ഇൻറർ മാനേജ്മെൻറ് ട്രാൻസ്ഫർ വഴി പ്രധാനാധ്യാപകനായി 77 ൽ നാട്ടിൽ തിരിച്ചെത്തി. മൊയ്തീൻകുട്ടി മാസ്റ്റർ പ്രീ യൂണിവേഴ്സിറ്റി കോഴ്സ് മുതൽ BEd ട്രൈനിങ്ങ് വരെ പൂർത്തിയാക്കിയത് , കോഴിക്കോട് സർവ്വകലാശാല തുടങ്ങുന്നതിനു മുമ്പ് കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരുന്ന ഫാറൂഖ് കോളജിലാണ്. അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലിം വിദ്യാർത്ഥി എന്ന നിലയിൽ അതൊരു ചരിത്രമായി. അഞ്ച് വർഷക്കാലം ഗ്രാമപഞ്ചായത്ത് മെമ്പറായും, 16 വർഷക്കാലം മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തന നിരതനായി. ചെമ്മാട് ദാറുൽ ഹുദാ അക്കാഡമി, മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, നെല്ലിപ്പറമ്പിലെ മഹല്ല് കമ്മിറ്റി എന്നിവയിൽ പ്രവർത്തക സമിതി അംഗമായും പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നെല്ലിപ്പറമ്പിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു. പരിപാടിയിൽ MUHSS മുൻ പ്രിൻസിപ്പാൾ ബാപ്പുമോൻ തങ്ങൾ പൊന്നാട അണിയിച്ചു. വി കെ അബ്ദുറസാഖ് മാസ്റ്റർ പിടി. മൊയ്തീൻകുട്ടി മാസ്റ്റർ എം കെ മുഹമ്മദ് മാസ്റ്റർപി ബഷീർ മാസ്റ്റർ തോട്ടശ്ശേരി അബ്ദുറഹിമാൻ മാസ്റ്റർ യു കെ ഹാരിസ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com