കുറ്റാളൂർ: ജി എൽ പി സ്കൂൾ ഊരകം കീഴ്മുറി കുറ്റാളൂരിലെ എൽ എസ് എസ് ജേതാക്കളായ 25 വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ് “ആദരം 24” ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ , സ്പെഷ്യൽ ഗസ്റ്റ് ഡിവൈഎസ്പി മൂസ വള്ളിക്കാടൻ എൽ എസ് എസ് ജേതാക്കൾക്കുള്ള ഉപഹാരങ്ങളും നൽകി. ഊരകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ വാർഡ് മെമ്പർ പി പി സൈതലവി എന്നിവർ സംസാരിച്ചു . വേങ്ങര AEO പ്രമോദ് സാർ, മുൻ വേങ്ങര BPC സോമനാഥൻ, മുൻ ഹെഡ്മാസ്റ്റർ അസീസ്, റിട്ടയേഡ് അധ്യാപിക ആയിഷ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സീനിയർ അസിസ്റ്റൻറ് മിനി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശോഭന ടീച്ചർ SRG കൺവീനർ സദിഖ ടീച്ചർ എന്നിവരും ആശംസകൾ നേർന്നു. ജനറൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് കരിയർ ഗൈഡ് ഇബ്രാഹിം നിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം കർമ്മം എ.ഇ.ഒ. നിർവഹിച്ചു. സ്കൂൾ കലണ്ടർ ടിവി ഹംസ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ സുലൈമാൻ മാഷ് സ്വാഗതം പറഞ്ഞു. അദ് നാൻ മാഷ് നന്ദി യും രേഖപ്പെടുത്തി. ചടങ്ങിൽ എൽഎസ്എസ് ജേതാക്കളുടെ രക്ഷിതാക്കളും മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന് WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com