കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (KSTA) ‘മികവ് 24 – അക്കാദമിക മുന്നേറ്റ പരിപാടിയുടെ ഭാഗമായ ട്വിങ്കിളിന്റെ വേങ്ങര ഉപജില്ലാതല ഉദ്ഘാടനം പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ എ.എം.എൽ.പി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ നടന്നു. നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പഠനമുന്നേറ്റത്തിന് പ്രത്യേക പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ പി ഷാഹിദ അധ്യക്ഷത വഹിച്ചു. SSK മലപ്പുറം ജില്ല പ്രോഗ്രാം കോർഡിനേറ്റർ വി ആർ ഭാവന ട്വിങ്കിൾ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ മോഡ്യൂൾ പ്രകാശനം ഗ്രാമപ്പഞ്ചായത്ത് അംഗം എ പി ഹമീദിന് നൽകി വേങ്ങര ബി പി സി കെ.എം നൗഷാദ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ എ.പി ഷാഹിദ, എ.പി ഹമീദ്, ബി.പി.സി കെ.എം നൗഷാദ് എംടിഎ പ്രസിഡണ്ട് ബാനുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം. പി സക്കീന ട്വിങ്കിൾ പഠന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ അവതരിപ്പിച്ചു.
പ്രധാന അധ്യാപകൻ അലക്സ് തോമസ് സ്വാഗതവും, ട്വിങ്കിൾ പദ്ധതിയുടെ സബ്ജില്ലാ കോർഡിനേറ്റർ എ.കെ നാദിർഷ നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com