Sunday, July 26News That Matters
Shadow

ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനാചരണത്തിന്റെ ഭാഗമായി ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ കുട്ടികൾക്കുള്ള പ്രതിരോധ തുള്ളിമരുന്ന് വിതരണ പരിപാടി സംഘടിപ്പിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് അംഗം അസൈനാർ ഊരകം ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അങ്കണവാടിയിലെ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ അങ്കണവാടി അധ്യാപിക വി. വിനോദിനി, ആശാവർക്കർ ശാന്തി സി. എന്നിവർ സന്നിഹിതരാവുകയും വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രദേശത്തെ നിരവധി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുമായി എത്തി തുള്ളിമരുന്ന് സ്വീകരിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL