Saturday, June 13News That Matters
Shadow

വേങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ലഹരി വില്പന; MDMA യുമായി യുവാവ് പിടിയിൽ

വേങ്ങര: അത്താണിക്കലിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അത്താണിക്കലിൽ ഊരകം കീഴ്മുറി സ്വദേശി കൊഴിയീകോടൻ വീട്ടിൽ അൻവർ ഷഹദ് കരിമ്പൻ (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 22.23 ഗ്രാം എംഡിഎംഎയും 14,000 രൂപയും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച (ജൂൺ 8) വൈകുന്നേരമാണ് സംഭവം. അൻവർ ഷഹദിന്റെ വീട്ടിൽ നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വേങ്ങര പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗിക്കുന്നതിനുള്ള രണ്ട് ഗ്ലാസ് ട്യൂബുകൾ കണ്ടെത്തി. തുടർന്ന് പ്രതിയുടെ ദേഹപരിശോധനയിലാണ് പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം ഗസറ്റഡ് ഓഫീസറായ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ദേഹപരിശോധന നടത്തിയത്. ലഹരിമരുന്നിന് പുറമെ, വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 14,000 രൂപയും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.സി.പി.ഒ ഷെബീർ, സി.പി.ഒമാരായ ലിബിൻ, ആതിര, പ്രശാന്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL