Tuesday, April 7News That Matters
Shadow

ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം ചേർന്നു

ഊരകം: ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം കുന്നത്ത് പള്ളിയാളി വില്ലേജ് റോഡിൽ ആവേശകരമായി നടന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കൊരട്ടിക്കൽ ഉമ്മർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വി.പി. ഉമ്മർ, സി. ചാത്തൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പി.പി. അബ്ദുറഹ്മാൻകുട്ടി സ്വാഗതവും തൊമ്മങ്ങാടൻ അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. ബൂത്ത് പരിധിയിലെ നിരവധി കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL