വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് & ജി.ആർ.സി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരി, തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അംഗങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയോജനങ്ങളുടെ നിയമാവകാശങ്ങൾ, ക്ഷേമപദ്ധതികൾ, സംരക്ഷണ നിയമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സജ്‌ന വയോജന നിയമങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗം ചന്ദ്രൻമോഹൻ, സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന എം.ടി, വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൂടാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത കുമാരി, കമ്മ്യൂണിറ്റി കൗൺസിലർ മൃദൂല, സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ, പാരലീഗൽ വളണ്ടിയർ ശിവദാസൻ എന്നിവരും പങ്കെടുത്തു.

