ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഫെബ്രുവരി 14 ശനിയാഴ്ച വേങ്ങരയിൽ എത്തുന്നതിന്റെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. ഊരകത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ ജാഥയ്ക്ക് എം.കെ. മൊയ്തീൻ, കെ.ടി. അബ്ദുസമദ്, കെ.പി. ഗിരീഷ് കുമാർ, എൻ. ഉബൈദ് മാസ്റ്റർ, എൻ.പി. അസ്സയ്നാർ, പി.പി. ഹസ്സൻ, കമ്മുത്ത് ചന്തു, എം.കെ. മുഹമ്മദ് മാസ്റ്റർ, പി.കെ. അബു താഹിർ, കെ.കെ. അബൂബക്കർ മാസ്റ്റർ, ടി. മൻസൂർ എന്നിവർ നേതൃത്വം നൽകി.ജാഥയ്ക്ക് ശേഷം നടന്ന വിശദീകരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനമനസാക്ഷിയെ ഉണർത്താൻ പുതുയുഗ യാത്രയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തത്തോടെ വേങ്ങരയിലെത്തുന്ന യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.

