Sunday, March 1News That Matters
Shadow

മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സംഘടിപ്പിച്ചു

കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി എ.കെ. റഹൂഫ് സഖാഫി റമളാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി. വരാനിരിക്കുന്ന പരിശുദ്ധ റമളാൻ മാസത്തെ സ്വീകരിക്കാൻ വിശ്വാസികൾ സജ്ജരാകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. സമാപന പ്രാർത്ഥനയ്ക്ക് സയ്യിദ് അബ്ദുൽ ഖാദിർ ഹൈദ്രൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ നേതൃത്വം നൽകി. ചടങ്ങിൽ പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, എ.കെ. അബ്ദുറഹ്മാൻ സഖാഫി, പി. മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, എ.കെ. സിദ്ധീഖ് സൈനി, എം. ഇർഷാദ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL