ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വേങ്ങരയിലെ കായിക കൂട്ടായ്മയായ ലോങ് റേസേഴ്സ് (Long Racers Vengara) ഫ്ലാഗ് റണ്‍ സംഘടിപ്പിച്ചു. സബാഹ് സ്ക്വയറില്‍ നിന്ന് ആരംഭിച്ച റണ്‍ വേങ്ങര ബസ് സ്റ്റാന്റ് വരെ പോയി തിരികെ സബാഹ് സ്ക്വയറില്‍ തന്നെ സമാപിച്ചു. റിപ്പബ്ലിക് ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ളബ്ബ് പ്രസിഡന്റ് സി.പി. ഫൗസാന്‍ സ്വാഗതം ആശംസിച്ചു. ഹസൈനാര്‍ കുറ്റാളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബാഹ് കുണ്ടുപുഴക്കല്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. വിവിധ മേഖലകളില്‍ മികച്ച കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ക്ളബ്ബ് ജോയിന്റ് സെക്രട്ടറി ഉസ്മാന് അഞ്ചുകണ്ടന്‍ പരിപാടിയില്‍ നന്ദി രേഖപ്പെടുത്തി. വേങ്ങരയിലെ കായിക പ്രേമികളും പൊതുജനങ്ങളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

