വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തകർക്ക് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഡി.സി.സി മെമ്പർ എ.കെ.എ. നസീർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.കെ. മൂസക്കുട്ടി ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കപ്പെടുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചത്. ചടങ്ങിൽ സോമൻ ഗാന്ധികുന്ന്, ടി.കെ. പൂച്ചിയാപ്പു, മുള്ളൻ ഹംസ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ടി. മൊയ്തീൻ, ഒ.കെ. വേലായുധൻ, ടി.വി. റഷീദ് എന്നിവർ സംസാരിച്ചു. ചീരങ്ങൻ ജലീൽ, ആസിഫ് പി.വി, സുബൈർ ബാവ താട്ടയിൽ, കെ.എം. അലി ബാവ, ഷെഫീഖ് പാറക്കൽ, എ.കെ. റസാക്ക്, സുധീഷ് പാണ്ടികശാല തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

