അഞ്ച് വർഷക്കാലം പത്താം വാർഡിൽ വിപുലമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന് പത്താം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ചടങ്ങിൽ ഉപഹാരം കൈമാറി. വാക്കുകളേക്കാൾ പ്രവൃത്തികൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ജനപ്രതിനിധിയാണ് റഫീഖ് മൊയ്തീനെന്നും, കഴിഞ്ഞ അഞ്ചു വർഷത്തെ അദ്ദേഹത്തിന്റെ വികസന മുന്നേറ്റങ്ങൾ നാടിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണെന്നും എം.എൽ.എ പറഞ്ഞു. നിസ്വാർത്ഥമായ സേവനത്തിനുള്ള അംഗീകാരമായാണ് യൂത്ത് ലീഗ് കമ്മിറ്റി ഈ ആദരം സംഘടിപ്പിച്ചത്. ചടങ്ങിൽ പത്താം വാർഡ് യൂത്ത് ലീഗ് അംഗങ്ങളായ ജാബിർ സി.കെ, കബീർ പി, സിയാദ് സി.കെ, ബഷീർ പി.ടി, അസീസ് സി.കെ, ഇർഷാദ് പി, സഹദ് കെ എന്നിവർ സംബന്ധിച്ചു.

