കുഴിപ്പുറം കവല: ഭുവനേശ്വറിൽ നടന്ന ദേശീയ സീനിയർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ സഹീർ പരിയ്ക്ക് ആദരം. കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് പ്രിയ താരത്തിന് സ്‌നേഹാദരം നൽകിയത്. അണ്ടർ 70 കിലോ ലൈറ്റ് വിഭാഗത്തിലാണ് സഹീർ സ്വർണ്ണനേട്ടം കൊയ്തത്. ചടങ്ങിൽ സിൻസിയർ ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ എ.ടി വിജയിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ക്ലബ്ബിന്റെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. സഹീറിന്റെ ഈ ഉജ്ജ്വല നേട്ടം പ്രദേശത്തെ യുവതലമുറയ്ക്ക് കായിക രംഗത്തേക്ക് കടന്നുവരാൻ വലിയ പ്രചോദനമാകുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സലീം എ.എ, സത്താർ കെ.പി, ജാബിർ എ.എ, മുസ്തഫ എ.പി, ശരീഫ് പി.പി എന്നിവർ സംസാരിച്ചു. സഹീർ കെ, റഫീഖ് എം, നൗഷാദ് ടി.പി, കുഞ്ഞുട്ടി, മുനീർ പട്ട, സൈജൂബ് എന്നിവർ സംബന്ധിച്ചു.

