മുതുവിൽകുണ്ട്: വിസിഎൽ (VCL) ആറാം സീസൺ ഫുട്ബോൾ മാമാങ്കത്തിന് മുന്നോടിയായി, ബി.എസ്.കെ (BSK) മുതുവിൽകുണ്ട് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നിയുക്ത മെമ്പർ ശ്രീ. നൗഷാദ് ആണ് ജേഴ്‌സി പ്രകാശനം നിർവഹിച്ചത്.
ടീം ക്യാപ്റ്റൻ അജ്‌സാദ് ജേഴ്‌സി ഏറ്റുവാങ്ങി. ചടങ്ങിൽ ടീം അംഗങ്ങളായ ലുഹയ്, സാദിഖ് അലി എന്നിവരും മറ്റ് കായിക പ്രേമികളും പങ്കെടുത്തു. വരാനിരിക്കുന്ന സീസണിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.എസ്.കെ മുതുവിൽകുണ്ടിന് സാധിക്കട്ടെയെന്ന് മെമ്പർ ആശംസിച്ചു.

