വേങ്ങര: ഗ്രാമീണ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്, വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ജനവിധി തേടുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്. ചേറൂർ ക്രാഫ്റ്റ് ഹാളിൽ കണ്ണമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആരിഫ് ചുണ്ടയിൽ, ഫ്രറ്റെർണിറ്റി ജില്ല സെക്രട്ടറി ആബിദ്, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൻ, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം സക്കീന ചേറൂർ, സുഹൈൽ കാപ്പൻ, ടി. ടി നൂറുദ്ധീൻ, പി. ഇ ഖമറുദ്ധീൻ, പി. സത്താർ, കരീം മുതുവിൽക്കുണ്ട്, ഫൈസൽ ചേറൂർ, പക്കിയൻ സമദ് എന്നിവർ സംസാരിച്ചു. പി. ഇ നൗഷാദ് സ്വാഗതവും ബാവ കണ്ണേത്ത് നന്ദിയും പറഞ്ഞു.

