Thursday, January 15News That Matters
Shadow

മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ) അനുസ്മരണവും സമാപിച്ചു.

ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ശൈഖ് ജീലാനി (റ)അനുസ്മരണവും പ്രൗഢമായിസമാപിച്ചു. സിറാജ് ദിനപത്രം വാർഷിക ക്യാമ്പയിനിൽ ഒരു വർഷത്തെ പങ്കാളിയായി കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് ക്യാബിനറ്റ് അംഗം സി പി അബ്ദുറഹ്മാൻ ഹാജി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ സിദ്ധീഖ് സൈനി, എ കെ ഹസീബ് മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL