Wednesday, September 17News That Matters
Shadow

കണ്ണമംഗലം പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായിക മത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക, പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നടത്തുന്ന മത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ലയേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടുക്കും. അതോടൊപ്പം ഈ ലീഗിൽ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തുകയും അവർക്ക് വേണ്ട പിന്തുണയും പരിശീലനങ്ങളും നൽകി ഭാവിയിൽ കണ്ണമംഗലത്തിന്റെ നല്ല പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാക്കി മാറ്റുകയും ചെയ്യുക എന്നതും ഈ ടൂർണമെന്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പെടുന്നു. കേരള പോലീസ് താരം മർസൂഖ്, പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ്, കെ പി സരോജിനി, റഹിയാനത്ത് തയ്യിൽ, മെമ്പർമാരായ സി കെ അഹമ്മദ്, സുബ്രൻ കാളങ്ങാടാൻ, സോഫിയ പി, സംഘാടക സമിതി അംഗങ്ങളായ നഹീം കെ, റഫീഖ് പുള്ളാട്ട്, ജബ്ബാർ വളയങ്ങടാൻ, അദ്നാൻ പുളിക്കൽ, യു പി അബ്ദു, സി ടി ശരീഫ്, ജൗഹർ ഫായിസ് സി ടി എന്നിവർ പങ്കെടുത്തു. മത്സരങ്ങൾ സെപ്റ്റംബർ പകുതിയോടെ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL