വേങ്ങര: ആഗസ്ത് 2 ന് വേങ്ങരയിൽ വെച്ച് നടക്കുന്ന INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്ന INTUC കൺവെൻഷനിൽ സ്വാഗത സംഘം രൂപീകരിച്ചു. എം.എ. അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പൂച്ചേങ്ങൽ അലവി, CT മൊയ്തീൻ, യു. മുഹമ്മദ് കുട്ടി, കല്ലൻ റിയാസ്, KK ശാക്കിർ, ആശിഖ് എം.സി, ഹാരിസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഗംഗാധരൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി : ചെയർമാൻ: എം.എ അസീസ്, വൈസ് ചെയർമാൻമാർ സി.ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, കൈപ്രൻ ഉമ്മർ, യു മുഹമ്മദ് കുട്ടി, ജനറൽ കൺവീനർ, ഗoഗാധരൻ കെ, ജോ: കൺവീനർമാർ: സുരേഷ് പി, പൂക്കോയ തങ്ങൾ, ഗോപാലൻ, ആസിഫ് , പി.വി. ഷാഫി കൊളപുറം, യഹ് യ KK ട്രഷറർ: ഉമ്മർ കൈപ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

