വേങ്ങര: പ്രകൃതി വിരുദ്ധ പീഡനത്തിന് യുവാവ് അറസ്റ്റിലായി. ഊരകം കീഴ്മുറി അഞ്ചുപറമ്പ് പുള്ളാടന്‍ ഫൈസല്‍ (31) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാലയത്തില്‍ കച്ചവടം നടത്തുന്ന ഇയാള്‍ ഒരു തവണ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. വീണ്ടും നിരന്തരം കുട്ടിയെ ശല്യംചെയ്തപ്പോള്‍ കുട്ടി വീട്ടില്‍ അറിയിക്കുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വേങ്ങര എസ്എച്ച്ഒ സി.ഐ. രാജേന്ദ്രന് ആര് നായരുടെ നേതൃത്വത്തില്‍ എസ്.ഐ. സുരേന്ദ്രന്, സി.പി.ഒമാരായ റിയാസ്, ഗണേശന് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com