Thursday, September 18News That Matters
Shadow

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തണം : ലെൻസ്ഫഡ്

വേങ്ങര : കേരളത്തിലെ സർക്കാർ മേഖലകളിലും, സ്വകാര്യ മേഖലകളിലുമുള്ള പൊതു കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുന്നതിന് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ലെൻസ്ഫഡ് വേങ്ങര യൂണിറ്റ് കമ്മിറ്റി ആവശ്യപെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് യൂണിറ്റ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേങ്ങര യിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന സർക്കാർ – സ്വകാര്യ മേഖല കളിലെ ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ കൈകൊള്ളാൻ അധികൃതർ തയാറാവണമെന്നും, സ്വകാര്യ കെട്ടിടങ്ങളും വീടുകളും മറ്റും നിർമ്മിക്കുമ്പോൾ സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയർമാരുടെ മേൽനോട്ടം ഉറപ്പ് വരുത്താൻ കെട്ടിട ഉടമകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.. ലെൻസ്ഫെഡ് കണക്റ്റ് 25-എന്ന പേരിൽ ലെൻസ്ഫഡ് വേങ്ങര ഏരിയ കമ്മിറ്റി നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി വേങ്ങര യൂണിറ്റിൽ നടന്ന കണക്റ്റ് സംഗമ പരിപാടിയിൽ വെച്ചാണ് പ്രമേയം അവതരിപ്പിച്ചത്. ലെൻസ്ഫെഡ് യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി,ജില്ലാ കമ്മറ്റി അംഗം അൻവർ എം , യൂണിറ്റ് ട്രഷറർ സാലിഹ് ഇ വി , യൂണിറ്റ് ഭാരവാഹികളായ റാഷിദ് എ.കെ, അഫ്സൽ പി.പി. എന്നിവർ സംസാരിച്ചു. അംഗളായ ഖമറുദ്ധീൻ, ദിൽനവസ് ടി.ടി, ഷിഹാബുദ്ധിൻ പി, ഹാറൂൺ റഷീദ്, സാദിഖ് എന്നിവർ പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL