കോഴി വില നേര്‍ പകുതിയായി 130-110ല്‍ എത്തി. നേരത്തെ 260 രൂപ വരെ വിലയുണ്ടായിരുന്ന കോഴി ഇറച്ചിക്ക് പിന്നീട് വില 220 ല്‍ എത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ കോഴി ഇറച്ചി വില 140 ആണെങ്കിലും വേങ്ങര ഇന്നലെ വില 130 ആണ്. മത്സ്യത്തിന്‍റെയും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ട്രോളിങ്ങ് നിരോധനത്തിന് ശേഷമാണ് വില ഇത്തരത്തില്‍ കുറഞ്ഞത്. വിവാഹം,സല്‍ക്കാരം തുടങ്ങിയവ ഉദ്ധേശിക്കുന്നവര്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും. അതിന് മുമ്പെ പൂതി തീര്‍ക്കാനുള്ള അവസരമായാണ് പലരും കാണുന്നത്. കോഴിക്കടകള്‍ക്ക് മുമ്പില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com