Thursday, September 18News That Matters
Shadow

മുജാഹിദ് വേങ്ങര മണ്ഡലം സമ്മേളനം പ്രചരണ പോസ്റ്ററുകൾ പ്രകാശനം ചെയ്തു

വേങ്ങര: “നവോത്ഥാനത്തിന്റെ പ്രവാചക മാതൃക” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന KNMവേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഈമാസം ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയിൽ വലിയോറ മുതലമാട് PCM ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കാൻ മനാറുൽ ഹുദാഅറബി കോളേജിൽ ചേർന്ന സ്വാഗതസംഘം ഭാരവാഹികളുടെയോഗം തീരുമാനിച്ചു. സമ്മേളന പ്രചരണാർത്ഥം തയ്യാറാക്കിയ പുതിയ പോസ്റ്ററുകൾ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു. രാവിലെ 8 30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. രാവിലെ 9 മണി മുതൽ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനിൽ പങ്കെടുക്കും. തുടർന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസിൽ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തിൽ മുഹമ്മദ് സലീം സുല്ലമിയും, സലഫുകളുടെ മാതൃക എന്ന വിഷയത്തിൽ ഹദിയത്തുള്ള സലഫി, നവോത്ഥാന വഴിയിലെ പൗരോഹിത്യ തടസ്സങ്ങൾ എന്ന വിഷയത്തിൽ നസീറുദ്ദീൻ റഹ്മാനി. എന്നിവർക്ലാസ്സ് എടുക്കും.
ഉച്ചയ്ക്ക് ഒരു മണിമുതൽ രണ്ടുമണിവരെ നമസ്കാരത്തിനും, ഉച്ചഭക്ഷണത്തി നുമായി മാറ്റിവെക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മൂന്നു മണിവരെ നടക്കുന്ന വനിത സമ്മേളനത്തിൽ നവോത്ഥാനം വിവാഹ രംഗത്തും എന്ന വിഷയത്തിൽ ആയിഷ ചെറുമുക്ക് ക്ലാസ് എടുക്കും. മൂന്നു മണി മുതൽ 5 മണി വരെ നടക്കുന്ന തുടർപഠന ക്ലാസ്സിൽ ലഹരി, പ്രതിരോധം തീർക്കുക നാം എന്ന വിഷയത്തിൽ ഷാഹിദ് മുസ്ലിം ഫാറൂഖി. ഇസ്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെയും മതം എന്ന വിഷയത്തിൽ ശരീഫ് മേലേതിൽ എന്നിവർ ക്ലാസെടുക്കും. കെ എൻ എം ജില്ലാ ജോയിൻ സെക്രട്ടറി പി കെ മുഹമ്മദ് നസീം, മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി, സെക്രട്ടറി പി കെ മൊയ്തീൻകുട്ടി, കുഞ്ഞുട്ടി ഹാജി, ഹംസദത്ത് ഹാജി, എൻ ടി മുഹമ്മദ് ശരീഫ്, പി മുജീബ് റഹ്മാൻ, ഹാറൂൺ റഷീദ്, ബീരാൻകുട്ടി, കുറുക്കൻ അലസൻ ഹാജി, ഇസ്മായിൽ മദനി, താട്ടയിൽ അബു ഹാജി, സിറാജ്, മുഹമ്മദ് മാസ്റ്റർ, കാമ്പ്രെൻ കുഞ്ഞു, റഷീദ് കുറുക, സി ടി ഹംസ, സി എം അഫ്സൽ, അസൈനാർ. എന്നിവർ സ്വാഗതസംഘം വകുപ്പ് ചർച്ചയിൽ പങ്കെടുത്തു. 29ന് ചൊവ്വാഴ്ച പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പഠനാർഹമായ പരിപാടിയിൽ വേങ്ങര മണ്ഡലത്തിൽ 10 ശാഖയിലുള്ള മുഴുവൻ പ്രവർത്തകരും കുടുംബസമേതം ആദ്യവസാനം വരെ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL