കൂരിയാട് നടക്കാൻ പോകുന്ന ഓൾ കേരള സെവെൻസ് ഫുട്ബോൾ MEGA SOCCER CUP-2k25 ന്റെ ഭാഗമായി സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് കുറ്റൂർ, മാടംചിന ടീം ജേഴ്‌സി ലോഞ്ചിങ് -മുൻ ഇന്ത്യൻ ഫുട്ബോൾ താരവും, മലപ്പുറത്തിന്റെ യഷസ്സ് വാനോളം ഉയർത്തി കൊണ്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരവുമായി മാറിയ അനസ് എടത്തൊടിക നിർവഹിച്ചു. ചടങ്ങിൽ സിറ്റി ക്ലബ് ഉപദേശക സമിതി അംഗങ്ങളായ അബ്ദു പാറമ്മൽ, ജാഫർ ചെമ്പൻ, മുനീർ കെപിസി ,ഇക്ബാൽ ചോലക്കൻ ,ജലീൽ ചോലക്കൻ എന്നിവരും ക്ലബ് ഭാരവാഹികളായ നിസാർ കാരാടൻ, ആരിഫ് ചെമ്പൻ, റഷീദ് ആലുങ്ങൽ, മുഹമ്മദ് സുഫൈൽ എന്നിവർ പങ്കെടുത്തു
