ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ “തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി. കെ. അസ്ലു സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനവും, ഒപ്പം, ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റിക്കും പഞ്ചായത്ത് msf കമ്മിറ്റിക്കുമുള്ള ധനസഹായങ്ങളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ചോലക്കൽ സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി. എഫ്. ശിഹാബ് മാസ്റ്റർ, ടി. സി. കുഞ്ഞാലൻ, ഉമ്മർ ഖാൻ സി, ഗ്ലോബൽ കെഎംസിസി പ്രസിഡൻ്റ് മജീദ് കോട്ടീരി, ഗ്ലോബൽ കെഎംസിസി ജനറൽ കോഡിനേറ്റർ പി. എം. ബഷീർ എന്നിവർ ആശംസകൾ നേർന്നു. കമ്മിറ്റി സീനിയർ നേതാവ് കാരി ബാവ ഹാജി നന്ദി പറഞ്ഞു.
