വേങ്ങര: മൂല്യങ്ങളുടെ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും സംശയലേശമന്യ സമൂഹത്തിന് മുമ്പിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ജനാബ് അബ്ദുൽ ഹകീം നദ്‌വി പ്രസ്താവിച്ചു. ഖുർആനിക മൂല്യങ്ങൾ അനുധാവനം ചെയ്താൽ ഇഹപര വിജയം സുനിശ്ചതമാണ്. സങ്കുചിതത്വവും സങ്കീർണ്ണതയും അല്ല വിജയത്തിൻ്റെ വിശാല ലോകത്തേക്കാണ് ഖുർആൻ ക്ഷണിക്കുന്നത്. ആധുനിക കാലത്തെ സങ്കീർണമായ പ്രതിസന്ധികളെ വിജയകരമായി അഭിമുഖീകരിക്കാൻ വേദഗ്രന്ഥത്തിന് കരു ത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. “വിജയമാണ് റമദാൻ” എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ, പത്തു മൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് ഇ.വി അബ്ദുസ്സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. “ഖുർആൻ ആസ്വാദനം” എന്ന വിഷയത്തിൽ ഹാഫിസ് ആദിൽ അമാൻ സംസാരിച്ചു. “ഖുർആൻ സാധിച്ച വിപ്ലവം” എന്ന വിഷയം ഉമൈമത്ത് ടീച്ചർ പൊന്നാനി അവതരിപ്പിച്ചു. ജില്ലാ സമിതി അംഗം ഡോക്ടർ യാസീൻ ഇസ്ഹാക്ക്, ഏരിയാ സെക്രട്ടറി പി. പി. അബ്ദുറഹിമാൻ മാസ്റ്റർ, നാസർ കൊന്നക്കൽ, പി. മുഹമ്മദ് അഷറഫ്, സി. മുഹമ്മദലി, വനിത ഏരിയാ കൺവീനർ വഹീദ എന്നിവർ സംബന്ധിച്ചു. ഡോക്ടർ മുഹമ്മദ് ഗദ്ദാഫി, പി.റഹീം ബാവ, എം. പി. അലവി, സി. കുട്ടിമോൻ , എ. കെ .സിദ്ദീഖ് നേത്രത്വം നൽകി.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com