വേങ്ങര: കെ എൻ എം വലിയോറ കുറുക ശാഖ തസ്കിയത്ത് ക്യാമ്പും സമൂഹ നോമ്പ്തുറയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വലിയോറ കുറുക കെ വി ടവറിലുള്ള ദഹ് വാസെന്ററിൽ നടന്ന തസ്കിയത്ത് ക്യാമ്പ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ജോയിൻ സെക്രട്ടറി അബ്ദുസ്സലാം അൻസാരി താനാളൂർ ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജി സെക്രട്ടറി സി ടി ഹംസ, ജില്ലാ സെക്രട്ടറി പികെ നസീം, പറങ്ങോടത്ത് അബ്ദുൽ മജീദ്, പി കെ നൗഫൽ അൻസാരി, സി ടി അലവിക്കുട്ടി, സി ടി മൊയ്തീൻ, കെ ടി മുഹമ്മദ് അലി, സി ടി മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. “തസ്കിയത്ത്” എന്ന വിഷയത്തിൽ ഡോക്ടർ മുനീർമദനി ക്ലാസെടുത്തു. തസ്കിയത്ത് ക്ലാസിലും സമൂഹനോമ്പ് തുറയിലും സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com