വേങ്ങര: മണ്ഡലത്തിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യസംഘം അഞ്ചാം ദിവസവും നിലമ്പൂരിലേക്ക് പുറപ്പെട്ടു. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച് ജീവൻ നഷ്ടപ്പെട്ടവരെ കണ്ടെത്താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമായാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും വേങ്ങര മണ്ഡലത്തിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ വോളൻ്റീയർമാർ നിലമ്പൂരിലെ പോത്തുകല്ലിലേക്ക് പോയത്.20 വോളൻ്റീയർമാർ വീതമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. ശനിയാഴ്ച മണ്ഡലത്തിൽ നിന്ന് 50 പേരാണ് പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. പാർട്ടി നിയന്ത്രണത്തിലുള്ള ആംബുലൻസ്, പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എന്നിവയുമായാണ് സംഘം പുറപ്പെട്ടത്.പി അൻസാരി, അബ്ബാസ് പറമ്പൻ, കെ എം മുസ്തഫ, സി പി എ റഹിം, ടി മുജീബ്, എ മൻസൂർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട സംഘത്തിന് മണ്ഡലം പ്രസിഡൻ്റ് ഇ കെ അബ്ദുൽ നാസർ, ഭാരവാഹികളായ എം ഖമറുദ്ദീൻ, കെ അബ്ദുൽ നാസർ, കെ കെ സൈതലവി, മുസ്തഫ പള്ളിയാളി എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com