വേങ്ങര: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കെ എൻ എം വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവനിൽ നിറഞ്ഞ സദസ്സിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ മൗലവി അബ്ദുൽ മജീദ്സുഹരി നടത്തി. പുരുഷന്മാരും സ്ത്രീകളും അടക്കം തിങ്ങി നിറഞ്ഞ ചടങ്ങിൽ എൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം, മണ്ഡലം സെക്രട്ടറി പി കെ കുഞ്ഞിപ്പ മാസ്റ്റർ, കെ വി മുഹമ്മദ് ഹാജി, പി കെ ആബിദ് സലഫി, പി കെ സി ബീരാൻകുട്ടി, കെ അബ്ബാസലി, തുടങ്ങിയവർ നേതൃത്വം നൽകി. പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com