Thursday, September 18News That Matters
Shadow

കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം

വേങ്ങര: കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം കുറിക്കുന്ന കർമ്മം 2025 ഫിബ്രവരി 22ന് രാവിലെ 8 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ചടങ്ങിൽ തിരൂരങ്ങാടി ഖാളി അബ്ദുല്ല കുട്ടി മഖ്ദൂമി പ്രാർത്തനക്ക് നേതൃത്വം നൽകും. അബ്ദുൾ ഖാദർ അഹ്സനി മമ്പീതി, ഓടക്കൽ അലിഹസ്സൻ എന്ന കുഞ്ഞാപ്പു മുസ്ല്യാർ, എൻ അബ്ദുള്ള മുസ്ല്യർ ചേറൂർ ഖത്തീബുമാരായ മുഹമ്മത് ശരീഫ് ദാരിമി ‘ലിവാഹുദ്ധീൻ ദാരിമി’ ഫള്ലു റഹ് മാൻ ഫൈസി, അബൂബക്കർ അഹ്സനി ‘ബാദുഷ നിസാമി ‘മുസ്ഥഫ ഫൈസി, ഉസൈർ ഫൈസി, സയ്യിദ് ഹാഷിം തങ്ങൾ (കുഞ്ഞുമോൻ) പറമ്പിൽ പടി, അബ്ദുറഹിമാൻ മുസ്ലിയാർ, തുടങ്ങിയ പന്ധിതർ നേതൃത്വം നൽകുന്ന ചടങ്ങിന് പി. ഉബൈദുള്ള എം.എൽ.എ, കെ.പി.സി സി സിക്രട്ടറി കെ.പി. അബ്ദുൽ മജീദ്, മസ്ജിദ് നിർമാണ കമ്മറ്റി രക്ഷാധികാരി എൻ ടി അബ്ദു നാസർ എന്ന കുഞ്ഞുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ, മുസ്ലിംലീഗ് വേങ്ങര മണ്ഡലം പ്രസിഡണ്ട് അസലു പി.കെ, കെ.ടി അലവികുട്ടി സിപിഐ. (എം), നയീംചേറൂർ സി.പി.ഐ, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം പി.കെ. അസ്കർ, സാമൂഹ്യ പ്രവർത്തകൻ കെ.പി. സബാഹ് , മുസ്ലിം ലീഗ് മണ്ഡലം ജനറൽ സിക്രട്ടറി പി.കെ. അലി അക്ബർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി പക്കിയൻ അബ്ദുൽ അസീസ് ഹാജി, എസ്ഡിപിഐ ഭാരവാഹി ശരീഖാൻ പൂവിൽ, കേരള നദ് വത്തുൽ മുജാഹിദീൻ പ്രതിനിധി പി കെ നസീം, മർക്കസ്സുദ്ദഅവ പ്രതിനിധി ടി.വി അഹമ്മത്, ജമാഅത്തെ ഇസ്ലാമി ഭാരവാഹി പാലേരി അഷ്റഫ്, സാമൂഹ്യ സാസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എ കെ. എനസീർ, വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി – കെ. കുഞ്ഞിമുഹമ്മത് എന്ന പൂച്ചിയാപ്പു, ഇരുപത്തിരണ്ടാം വാർഡ് മെമ്പർ സി – പി.. അബ്ദുൾ ഖാദർ, മുൻവേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ. കുഞ്ഞാലൻകുട്ടി, വേങ്ങര അമ്മാഞ്ചേരി കാവ് മുഖ്യ കാര്യം ദർശി പുതിയ കുന്നത്ത് ഗോവിന്ദൻകുട്ടി, അച്ചു തൻപാറയിൽ, കെ.രാധാകൃഷ്ണൻ മാസ്റ്റർ, മണി മാസ്റ്റർ നീലഞ്ചേരി, മുരളി കെ.സി. തുടങ്ങിയ സഹോദര സമുദായ സഹൃദ പ്രതിനിധികളും, ടി.വി. ഇഖ്ബാൽ, കെ.പി ഹുസൈൻ എന്ന കുഞ്ഞുട്ടി, പി.പി. ചെറിത് ഹാജി, പള്ളി പുനർനിർമാണ കമ്മറ്റി ജനറൽ കൺവീനറായ അസീസ് ഹാജിപഞ്ചിളി, ട്രഷറർ മുഹാജിർ പി കെ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ മഹല്ല് നിവാസികളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ നടക്കുന്ന മഹത്തായ പരിപാടിയിൽ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തി ചേർന്ന് പരിപാടി വിജയിപ്പിക്കണമെന്ന് തുമ്മരുത്തി മഹല്ല് ജുമാ മസ്ജിദ് മുതവല്ലി നല്ലാട്ടു തൊടിക മുഹമ്മദ് ഷരീഫ് എന്ന മോൻ അഭ്യർഥിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL