Thursday, January 15News That Matters
Shadow

വോയിസ്‌ ഓഫ് ഡിസേബിൽഡ് കുടുംബ സംഗമവും ഭിന്നശേഷി ദിനാചാരണവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: വോയിസ്‌ ഓഫ് ഡിസേബിൽഡ് തിരുരങ്ങാടി ബ്ലോക്ക് കുടുംബ സംഗമവും ഭിന്നശേഷി ദിനാചാരണവും കൊടിഞ്ഞി തിരുത്തി GLP സ്കൂളിൽ വച്ചു നടന്നു. നൗഷാദിന്റെ അധ്യക്ഷതയിൽ തിരുരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി സാജിത ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ എല്ലാ ഭിന്നശേഷിക്കാരെയും ഒരേ കുടകീഴിൽ ചേർത്തി നിർത്തി അവർക്കു വേണ്ടിയുള്ള എന്ന് പ്രസിഡന്റ് വ്യക്തമാക്കി അവകാശങ്ങളും ആവശ്യങ്ങളും ആനുകൂല്യങ്ങളും നേടി കൊടുക്കുന്നതിനും എല്ലാ സ്സപ്പോർട്ടും ബ്ലോക്കിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും കുടുംബത്തിലെ ഒറ്റപ്പെടുത്തലുകൾ സമൂഹത്തിലെ അവഗണനകൾ ഭാവിയിൽ ജീവിതം എന്താകും എന്ന ആശങ്കയിൽ ഭിന്നശേഷിക്കാരായ മക്കളെ കൊന്നു ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നു. അത് വേദനാ ജനകവും ആശങ്കഭരവും ആണെന്ന്. സ്വാഗത പ്രസംഗം നടത്തിയ ശിഹാബ് ഓർമ്മപ്പെടുത്തി
നന്നമ്പ്ര പഞ്ചായത്തിൽ ബഡ്‌സ് സ്കൂളും റീഹാബിലേഷൻ സെന്ററും തുടങ്ങാൻ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കും എന്ന് നന്നമ്പ്ര ക്ഷേമകാര്യ സ്റ്റാൻഡിങ് ബോർഡ് മെമ്പർ ബാപ്പൂട്ടി പറഞ്ഞു. സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ്‌ ആയി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കമ്മിറ്റി ഭാരവാഹികളായ റഹൈലത്ത്, ഷരീഫ് , നാദിയ, ജമുലൈസ്,മാലിക്ക്, അസുമ, ഇസ്മായിൽ മൂന്നിയൂർ, തുടങ്ങിയവരും രക്ഷിതാക്കളും സജീവ പങ്കാളിത്വം നൽകി പരിപാടി വിജയിപ്പിച്ചു. തുടർന്ന് വ്യത്യസ്ത കഴിവുകൾ കൊണ്ട് പാട്ടും ഡാൻസും ആയി കലയുടെ സ്വാദിഷ്ടമായ വിരുന്നു ഒരുക്കി മാലാഖ കുട്ടികൾ വേദിയും സദസ്സും നയന മനോഹരമാക്കി. ബ്ലോക്ക് vice പ്രസിഡന്റ് ഒടിയിൽ പീച്ചു, ബ്ലോക്ക്മെമ്പർ സുഹറ ശിഹാബ് കമ്മിറ്റി അഡ്വൈസറി ബോർഡ് അംഗം ശശികുമാർ മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.വാർഡ് മെമ്പർ റഹിയാനാത്ത് നന്ദി പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL